Featured

Welcome to My New (Your Profession) Blog

Be yourself; Everyone else is already taken.

— Oscar Wilde.

This is the first post on my new blog. I’m just getting this new blog going, so stay tuned for more. Subscribe below to get notified when I post new updates.

Advertisements

ദൈവങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും

മാജിക് ഒരു കലയാണ് .ആൾ ദൈവങ്ങൾ മാജിക് എന്ന കലയുടെ ചെറിയ ചെറിയ വശങ്ങൾ ഉപയോഗിച്ച് കോടീശ്വരന്മാരാകുന്നു.പത്താം ക്ലാസിലെ രസതന്ത്ര പാഠങ്ങളും ഇവർ ഉപയോഗിക്കുന്നു .ഒരു സംഭവം കേട്ടോളൂ പത്രത്തിൽ വായിച്ചതാണ്.ഒരു സ്വാമിയുടെ അടുത്തെത്തി ചോദിച്ചാൽ ഭാവി ശോഭനമാണോ അല്ലയോ എന്ന് പറഞ്ഞ് തരും. അടുത്തെത്തിയാൽ കൈവെള്ളയിൽ ഭസ്മം പുരട്ടും .കൈ ചുമന്നാൽ ഭാവി അതികഠിനമാണ്, അല്ലെങ്കിൽ ശുഭം. പത്താം ക്ലാസിലെ രസതന്ത്ര പഠനം മാത്രമാണ് അദേഹത്തിന് കൈമുതൽ.കാൽസ്യം ക്ലോറൈഡ് എന്ന ചുണ്ണാമ്പും ഫിനോഫ്തലീനും ചേർന്നാൽ രക്ത കളർ വരും.വരുമ്പോൾ തന്നെ സ്വാമി ഹാന്റ് ഷേക്ക് കൊടുക്കും .കീശ വീർത്തതാണെന്നറിഞ്ഞാൽ അടുത്ത കൈ കൊണ്ട് വിരലിൽ പിടിക്കും. വിരൽ ചുവക്കും. സിമ്പിൾ പിന്നെയെല്ലാം സ്വാമിയുടെ വാചക കസ്രത്ത്. ആളുകൾക്കുള്ളിലെ പേടിയെ കൃത്യമായി ഉപയോഗിക്കാൻ അറിയാവുന്നവൻ സ്ഥലത്തെ പ്രധാന ദിവ്യ നായി മാറുന്നു.

മോഹത്തിൻ ചിറകിലേറി

എല്ലാം അന്നത്തെ ആ മഴയിലാണ് തുടങ്ങിയത്. കാറ്റാഞ്ഞടിക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ ഞാൻ എന്റെ പഠിപ്പുര വാതിൽ മലർക്കെ തുറന്നു പുറത്തേക്കിറങ്ങി .മഴ ആർത്തു പെയ്ത് തുടങ്ങി … ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് മഴയുടെ ഗന്ധം ആന്തരീകാവയവങ്ങളിലേക്ക് കടത്തിവിട്ടു … ആ… വല്ലാത്ത ഒരനുഭൂതി … അനങ്ങാതങ്ങനെ.. ഇറുക്കിയടച്ച കണ്ണുകൾ പാതി തുറന്നു.. മനോഹരമായ കണ്ണുകൾ, ആരെയും ആകർഷിക്കുന്ന പുഞ്ചിരി …പുവുടൽ.. കുഞ്ഞു പല്ലുകൾ ഒരു നിമിഷത്തേക്ക് എല്ലാം ആ പെൺകുട്ടിയിൽ അലിഞ്ഞില്ലാതായപോലെ .ഒരു നിമിഷം കൊണ്ട് എന്റെ മനസ്സ് ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് വന്ന പോലെ.. പിന്നീടാണ് അവളോടൊപ്പമുണ്ടായിരുന്ന ആ രണ്ടു കുട്ടികളെ ഞാൻ ശ്രദ്ധിച്ചത്.കുമാരേട്ടന്റെ മക്കളാണ് രമേഷനും പാപ്പുവും .എന്നാലും ആ പെൺകുട്ടിയേതായിരിക്കും? ഇതിനു മുമ്പ് കണ്ടിട്ടില്ല.മഴ പതിയെ മാറിത്തുടങ്ങി. കുട്ടികളുമായ് കളിച്ചുകൊണ്ടിരുന്ന ആ പെൺകുട്ടി അകത്തേക്ക് ഓടിപ്പോയി .. ഞാനും തിരിഞ്ഞു നടന്നു.

നീണ്ട നാളത്തെ അവധിക്ക് ശേഷം നാളെയാണ് കോളേജ് തുറക്കുന്നത് . ഞാൻ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. നാളെ മുതൽ ഞങ്ങൾ സീനിയേഴ്സാണ് .നാളെയാണ് രംഗ പ്രവേഷം ചെയ്യുന്നത് .ഒരിക്കലും കുളിക്കാത്തവർ പോലും നാളെ വരുമ്പോൾ കുളിച്ചിട്ട് വരും. ഫസ്റ്റിയേഴ്സ് വിദ്യാർത്ഥികളെ ആകർഷിക്കാനാണീ തത്രപ്പാട്.

ഞാനും പതിവിനു വിപരീതമായ് ഇന്നു നേരത്തേ ഇറങ്ങി.സ്വപ്നങ്ങളും പ്രതീക്ഷകളുമായി.ഈ പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ എങ്ങോട്ടാണാവോ നീങ്ങുന്നത്.. ആവോ അറിയില്ല.. പരിധി നിശ്ചയിക്കാതെ അത് വീണ്ടും..വീണ്ടും. ഇതൊക്കെ എവിടെച്ചെന്ന് അവസാനിക്കും.. ഉത്തരം കിട്ടാത്ത എത്രയെത്ര ചോദ്യങ്ങൾ .ഒന്നു തീരുമ്പോൾ അടുത്തത് .ബസ്സിലെ തിരക്കിൽ പെട്ട് തേച്ച് മിനുക്കിയ ഷർട്ടിൽ ചുളിവുകൾ വീണു .എങ്കിലും അതു ഗൗനിക്കാതെ കോളേജിലേക്ക് നടന്നു. പുസ്തകങ്ങൾ അടങ്ങിയ സഞ്ചി ക്ലാസിൽ വെച്ചിട്ട് ഞാൻ എന്റെ ഉറ്റ ചെങ്ങാതി ശരത്തുമായി പുറത്തേക്കിറങ്ങി. നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു… കാറ്റത്ത് കാറ്റാടി മരങ്ങൾ കാണാനെന്തു ഭംഗിയാണ്. ഈ കോളേജിലെ ഏറ്റവും മനോഹരമായ കാഴ്ച ഈ കാറ്റാടി മരങ്ങളാണ് ..കോളേജ് മാനേജ്മെൻറ് ഇന മരങ്ങൾ വെട്ടാൻ തീരുമാനിച്ചു എന്നു കേട്ടു. എന്തിനാണാവോ…?

പെട്ടെനെന്തോ എന്റെ മുതുകത്ത് വന്നു വീണു. ഞാൻ തിരിഞ്ഞു നോക്കി. കാറ്റത്തൊരു കമ്പൊടിഞ്ഞ് വീണതാണ്.ഒരു നിമിഷ നേരത്തേക്കെന്റെ കണ്ണുകൾ കോളേജ് വരാന്തയിലേക്ക് സഞ്ചരിച്ചു.അതേ കണ്ണുകൾ അതേ പുഞ്ചിരി… അതേ ഇതവൾ തന്നെ.. അവളീ കോളേജിലാണോ പഠിക്കുന്നത്? ഫസ്റ്റിയറിൽ ഇന്നു ജോയിൻ ചെയ്തതായിരിക്കാം. പ്രണയമെന്ന വികാരം കടലിലെ തിരമാലകളെപ്പോലെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് എന്നെ വലിച്ചുകൊണ്ടു പോയിരുന്നു…

പിറ്റേന്നാണ് ശരത്തിന്റെ അടുത്ത് എന്റെ മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞത്. നേരിട്ടു പോയി അവളോടത് തുറന്ന് പറയാനാണവൻ പറഞ്ഞത്. അന്നു തന്നെ അവളോടത് പറയാൻ ഞാൻ തീരുമാനിച്ചു. ഫസ്റ്റിയേഴ്സ് ക്ലാസുകളിൽ ഞങ്ങൾ അവളേയും തിരക്കി നടന്നു തുടങ്ങി. അവളുടെ പൊടിപോലുമില്ല .പിറ്റേന്ന് വീണ്ടും അലഞ്ഞ് തിരിഞ്ഞ് നടന്നു. അവളുടെ നിഴൽ പോലുമില്ല.. എങ്കിലും അവൾ എവിടെ പോയതായിരിക്കും? കുമാരേട്ടന്റെ വീട്ടുമുറ്റത്ത് പിന്നീടവളെ കണ്ടിട്ടില്ല. അവൾ നാടുവിട്ടു പോയോ? പിറ്റേന്ന് രമേശനെ വഴിയിൽ കണ്ടപ്പോൾ തിരക്കി നോക്കി.

‘നിന്റെ വീട്ടിൽ കണ്ട ആ പെണ്ണ് നിന്റെ ബന്ധുവാണോ..?’
രമേഷൻ ഞെട്ടിയതു പോലെ തോന്നി.’ഏതു പെണ്ണ്? ഇവിടൊരു പെണ്ണും വന്നിട്ടില്ല. ചേട്ടനു തോന്നിയതായിരിക്കും’.
ഇപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു…
‘ഇല്ലന്നേ ഞാൻ കണ്ടതല്ലേ .കഴിഞ്ഞ ദിവസം കോളേജിലും വന്നിരുന്നു’
‘ഹ..ഹ..ഹ… ചേട്ടന് വട്ടാ നട്ട പ്രാന്ത്!’ ഇത്രയും പറഞ്ഞിട്ടവൻ തിരിഞ്ഞു നടന്നു. അവൻ പറഞ്ഞത് സത്യമായിരിക്കുമോ?അതോ എന്നെ കളിപ്പിച്ചതായിരിക്കുമോ?ആവോ.. ചിലപ്പോൾ സത്യമായിരിക്കും. ഞാൻ കണ്ടതെല്ലാം വെറും തോന്നലായിരിക്കാം… ഇത്തരത്തിലുള്ള തോന്നലുകൾക്ക് പിന്നാലെ ഞാൻ മുമ്പും സഞ്ചരിച്ചിട്ടുണ്ട്… എങ്കിലും…. അവൾ ഇപ്പോൾ എവിടെയായിരിക്കും? ഒരിക്കൽക്കൂടി…

മുന്നറിയിപ്പ്

ആദ്യമായി ബ്ലോഗ് എഴുതി തുടങ്ങുകയാണ്. അതിന്റേതായ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്ന് മുന്നറിപ്പ് തരുന്നു. മുന്നറിയിപ്പ് അവഗണിക്കാൻ ധൈര്യമുള്ളവർ തുടർന്നും വായിക്കുക. പോരായ്മ്മകളും വിശകലനങ്ങളും എല്ലാം തുറന്ന് പറയണം. അശയങ്ങളും കഥകളുമൊക്കെ നിങ്ങൾക്ക് എന്റെ ബ്ലോഗിൽ പ്രതീക്ഷിക്കാം. എന്തെഴുതണമെന്നോ എങ്ങനെ എഴുതണമെന്നോ പിടിയില്ല.മനസ്സിൽ അപ്പപ്പോ കടന്നു വരുന്ന കൊച്ച് കൊച്ച് ആശയങ്ങളും കഥകളുമൊക്കെ നിങ്ങളുമായി പങ്കുവെക്കാം. ആശയ ദാരിദ്ര്യം വരുമ്പോൾ കുറച്ചു നാൾ മുങ്ങിക്കളഞ്ഞേക്കാം. ആരും തെറ്റിദ്ധരിക്കരുത് മടങ്ങി വരാനുള്ള പോക്ക് തന്നെയാണ്.

Introduce Yourself (Example Post)

This is an example post, originally published as part of Blogging University. Enroll in one of our ten programs, and start your blog right.

You’re going to publish a post today. Don’t worry about how your blog looks. Don’t worry if you haven’t given it a name yet, or you’re feeling overwhelmed. Just click the “New Post” button, and tell us why you’re here.

Why do this?

  • Because it gives new readers context. What are you about? Why should they read your blog?
  • Because it will help you focus you own ideas about your blog and what you’d like to do with it.

The post can be short or long, a personal intro to your life or a bloggy mission statement, a manifesto for the future or a simple outline of your the types of things you hope to publish.

To help you get started, here are a few questions:

  • Why are you blogging publicly, rather than keeping a personal journal?
  • What topics do you think you’ll write about?
  • Who would you love to connect with via your blog?
  • If you blog successfully throughout the next year, what would you hope to have accomplished?

You’re not locked into any of this; one of the wonderful things about blogs is how they constantly evolve as we learn, grow, and interact with one another — but it’s good to know where and why you started, and articulating your goals may just give you a few other post ideas.

Can’t think how to get started? Just write the first thing that pops into your head. Anne Lamott, author of a book on writing we love, says that you need to give yourself permission to write a “crappy first draft”. Anne makes a great point — just start writing, and worry about editing it later.

When you’re ready to publish, give your post three to five tags that describe your blog’s focus — writing, photography, fiction, parenting, food, cars, movies, sports, whatever. These tags will help others who care about your topics find you in the Reader. Make sure one of the tags is “zerotohero,” so other new bloggers can find you, too.

Create your website at WordPress.com
Get started